തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ മാനനഷ്ടക്കേസ് കൊടുക്കും. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ വ്യക്തമാക്കി. അടുത്ത ദിവസം തന്നെ നോട്ടീസ് അയക്കുമെന്നും ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വി ശിവന്‍കുട്ടി എംഎല്‍എ ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോടന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയക്കുന്നത്.
ബാര്‍ കോഴക്കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ബാബു ശിവന്‍കുട്ടിക്കെതിരെ പരാമര്‍ശം നടത്തിയത്. കേസില്‍ ബിജു രമേശും സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ശിവന്‍കുട്ടിയുടെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയതെന്നും ബാബു ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here