ടി പി ശ്രീനിവാസന്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗമായിരുന്നില്ലെന്നു രേഖകള്‍; നയതന്ത്രത്തിലെ അഗ്രഗണ്യന്‍ നടത്തിയാല്‍ തട്ടിപ്പു തട്ടിപ്പല്ലാതാകുന്നില്ലെന്നു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ തര്‍ക്കത്തിനിടെ മര്‍ദനമേറ്റ മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. ശ്രീനിവാസന്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗമായിരുന്നു എന്ന വാദം തെറ്റാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി എസ് ശ്യാംലാലാണ് തെളിവു സഹിതം ചര്‍ച്ച ആരംഭിച്ചത്.

www.tpsreenivasan.com എന്ന വെബ്‌സൈറ്റിലെ പരാമര്‍ശം തെറ്റാണെന്നാണ് ശ്യാംലാല്‍ സമര്‍ഥിക്കുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു തരുന്നില്ലെന്നും സര്‍ക്കാര്‍ തയാറാക്കിയ കുറിപ്പില്‍ ശ്രീനിവാസന്റെ പേരു കാണാനില്ലെന്നും ശ്യാം ലാല്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരിക്കേ ചില അന്താരാഷ്ട്ര സംഘടനകളിലെ ഇന്ത്യയുടെ പ്രതിനിധി എന്നതിനെ യുഎന്നിലെ സ്ഥിരം പ്രതിനിധി എന്നാക്കി തെറ്റിദ്ധരിപ്പിക്കുകയാണു ശ്രീനിവാസന്‍ ചെയ്തതെന്നാണ് ശ്യാം ലാലിന്റെ ആരോപണം. ഈ സംഘടനകളുടെ പട്ടികയും ശ്യാംലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ ഉപാധ്യക്ഷനായി ശ്രീനിവാസന്‍ ഇരിക്കുന്നതിലെ ഔചിത്യമില്ലായ്മയും ശ്യാം ലാല്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീനിവാസന്‍ വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല എന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയ്ക്കു പിന്നാലെ അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി ശ്യാംലാല്‍ എത്തുന്നത്. കേരളത്തിലെ സര്‍വകലാശാലാ വൈസ്ചാന്‍സിലര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനുള്ള സമിതിയുടെ ഉപാധ്യക്ഷനായിരിക്കുന്ന ശ്രീനിവാസന് വിസിയാകാനുള്ള അക്കാദമിക-പ്രവര്‍ത്തിപരിചയ യോഗ്യതയില്ലെന്നും ശ്യാംലാല്‍ സമര്‍ഥിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ മാനവശേഷി വിഭവ മന്ത്രാലയത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഈ പദവിയിലേക്കു ശ്രീനിവാസനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടി ഇടപെട്ടാണെന്ന ഗുരുതര ആരോപണവും ശ്യാംലാല്‍ ഉയര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ അഗ്രഗണ്യനായതുകൊണ്ടു തട്ടിപ്പ് തട്ടിപ്പല്ലാതാകുന്നില്ലെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ചില അപ്രിയ സത്യങ്ങള്‍———————————മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്…

Posted by VS Syamlal on Sunday, January 31, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News