ബാറുടമകളുടെ സംഘടന പിളര്‍ന്നു; ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകള്‍ പുതിയ സംഘടന രൂപീകരിക്കും

കൊച്ചി: കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനില്‍ പിളര്‍പ്പ്. സംഘടന രണ്ടായി പിളര്‍ന്ന് ഒരു വിഭാഗം നേതാക്കള്‍ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകളാണ് പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത് കൊച്ചിയില്‍ ചേര്‍ന്ന മുന്‍ ബാറുടമകളുടെ നിര്‍ണായക യോഗത്തിലാണ് തീരുമാനം. ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷി ചേരാനില്ലെന്ന് പുതിയ സംഘടന അറിയിച്ചു. എന്നാല്‍, സുപ്രീംകോടതിയില്‍ നിയമപോരാട്ടം ശക്തമാക്കും. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് അന്നു പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel