പിരിഞ്ഞു പോകാന്‍ ശ്രമിച്ച സംഘാംഗങ്ങളെ ഐഎസ് ഭീകരര്‍ പരസ്യമായി തലയറുത്തു കൊന്നു; പുറത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്നു ഐഎസ്

കെയ്‌റോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ നിന്നു പിരിഞ്ഞു പോകാന്‍ ശ്രമിച്ച സംഘാംഗങ്ങളെ ഐഎസ് ഭീകരര്‍ പൊതുമധ്യത്തില്‍ തലയറുത്തു കൊന്നു. 20 പേരെയാണ് ഐഎസ് ഭീകരര്‍ പരസ്യമായി തലയറുത്തു കൊന്നത്. പിരിഞ്ഞു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു ശക്തമായ മുന്നറിയിപ്പാണെന്ന് ഐഎസ് വ്യക്തമാക്കി. ഇറാഖിലെ മൊസൂളിലെ യുദ്ധമുഖത്തു നിന്ന് രക്ഷപ്പെട്ട ഭീകരരെയാണ് ഐഎസ് തലയറുതത്ത്. ഇറാഖിലെ വാര്‍ത്താ ഏജന്‍സിയായ അറ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. മൊസൂളിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടികൂടിയത്.

പിടികൂടപ്പെട്ടവര്‍ യുദ്ധമുഖത്തു നിന്ന് രക്ഷപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ ഐഎസിന്റെ ഷരിയാ കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ മൊഴിയെടുത്ത ശേഷം ഇവരെ തലയറുത്തു കൊല്ലാന്‍ കോടതി വിധിക്കുകയായിരുന്നു. ഐഎസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ള സംഘാംഗങ്ങളെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ പൊതുമധ്യത്തില്‍ തലയറുത്തതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മധ്യ മൊസൂളില്‍ നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇവരെ തലയറുത്തത്. ദൃക്‌സാക്ഷികളില്‍ ഭൂരിഭാഗവും ഐഎസ് അംഗങ്ങളും കമാന്‍ഡര്‍മാരുമായിരുന്നു.

അനുവാദമില്ലാതെ സംഘടന വിടുന്നവരെ വിശ്വാസവഞ്ചകരായും ശത്രുക്കളായുമാണ് ഐഎസ് കാണുന്നത്. ഇത് ആദ്യമായിട്ടല്ല സ്വന്തം സംഘാങ്ങളെ ഐഎസ് ഇത്തരത്തില്‍ തലയറുത്തു കൊല്ലുന്നത്. ഈമാസം ആദ്യം ഇറാഖിലെ സുപ്രധാന പട്ടണം സൈനികര്‍ പിടിച്ചെടുത്ത ശേഷം ഐഎസ് ചില സംഘാംഗങ്ങളെ നിരവധിയാളുകള്‍ നോക്കി നില്‍ക്കെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News