ദേശീയ പതാക കത്തിച്ച് ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട യുവാവിനെതിരെ കേസെടുത്തു; ദേശീയതയെ അപമാനിച്ചെന്ന് കേസ്

ചെന്നൈ: ദേശീയ പതാക കത്തിക്കുകയും അതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രരിപ്പിക്കുകയും ചെയ്തതിന് തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ദേശീയതയെ അപമാനിക്കുകയും അവ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തി സിറ്റി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പുളിയന്തോപ്പ് പൊലീസാണ് നാഗപട്ടണം സ്വദേശിയായ ദിലിപന്‍ മഹേന്ദ്രന്‍ എന്ന യുവാവിനെതിരെ കേസെടുത്തത്. ദേശീയതയെ അപമാനിക്കുകയും ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുകയും അവ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

മൂന്നു വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. ഐപിസി 153 ബി, ദേശീയതയെ ആദരിക്കല്‍ നിയമം സെക്ഷന്‍ 2, ഐടി ആക്ട് സെക്ഷന്‍ 66 എന്നിവ പ്രകാരമാണ് കേസ്. ദേശീയതയെ അപമാനിക്കുകയും അതില്‍ താന്‍പോരിമ കാണിക്കുകയും ചെയ്തതിനാണ് ഐപിസി 153 ബി പ്രകാരം കേസെടുത്തിട്ടുള്ളത്. ദേശീയ ചിഹ്നങ്ങളെ അവഹേളിച്ചതിനാണ് സെക്ഷന്‍ 2 പ്രകാരം കേസെടുത്തത്. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാണ് ഐടി ആക്ട് സെക്ഷന്‍ 66 പ്രകാരം കേസ്.

ദിലിപന്‍ മഹേന്ദ്രന്‍ എന്ന യുവാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ദിലീപന്റെ ഫേസ്ബുക്കില്‍ ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പരന്നതോടെ സംഭവം വിവാദമായി. ഇയാള്‍ക്കെതിരെ ഹിന്ദു മക്കള്‍ മുന്നണി എന്ന സംഘടനയും സി.ആര്‍ നവീന്‍ കുമാര്‍ എന്ന പൈലറ്റും നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here