കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്ന് പ്രവാസി യുവാവ് ജീവനൊടുക്കി; എണ്ണവില ഇടിവില്‍ ഗള്‍ഫിലെ തൊഴില്‍മേഖല പ്രതിസന്ധിയില്‍

ദോഹ: ഖത്തറില്‍ തുടരുന്ന കൂട്ടപ്പിരിച്ചിലിന് ഒരു ഇര. പിരിച്ചുവിടലിന്റെ രക്തസാക്ഷിയായി പ്രവാസി യുവാവ് ജീവനൊടുക്കി. ദോഹയില്‍ ഒരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവാണ് ജീവനൊടുക്കിയത്. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ മംഗള്‍ഗിരി മാരുതി നഗര്‍ സ്വദേശി ഭാനുപ്രകാശാണ് മരിച്ചത്. അല്‍കോറിലെ താമസസ്ഥലത്ത് ഭാനുപ്രകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാനുപ്രകാശിന്റെ ആത്മഹത്യയോടെ ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ കൂട്ടപ്പിരിച്ചുവിടല്‍ പ്രവാസി സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

നാട്ടില്‍ നിന്നും വളരെ കടബാധ്യതയുമായാണ് ഭാനുപ്രകാശ് ഖത്തറിലെത്തിയത്. വന്‍ തുക ചെലവഴിച്ചായിരുന്നു ഒരുനല്ല ജീവിതം സ്വപ്‌നം കണ്ട് ഭാനു ഖത്തറിലേക്ക് വിമാനം കയറിയത്. എന്നാല്‍, എല്ലാ സ്വപ്‌നങ്ങള്‍ക്കു മുകളിലും കരിനിഴല്‍ വീഴ്ത്തി ഭാനുപ്രകശിന് കമ്പനി കഴിഞ്ഞ ആഴ്ച കൊടുത്തത് പിരിച്ചുവിടല്‍ നോട്ടീസ് ആയിരുന്നു. എങ്കില്‍ ഖത്തറില്‍ തന്നെ മറ്റെന്തെങ്കിലും തൊഴില്‍ കണ്ടെത്താമെന്നു വിചാരിച്ചപ്പോള്‍ തൊഴില്‍ വിദേശകാര്യ വകുപ്പിന്റെ അടുത്ത അടിയും കിട്ടി ഭാനുപ്രകാശിന്. തൊട്ടുപിന്നാലെ രാജ്യം വിട്ടു പോകാനുള്ള അന്ത്യശാസനം. ഇതോടെ ആ വഴിയും അടഞ്ഞു. ഇതോടെയാണ് മറ്റൊരു വഴിയില്ലാതെ ജീവനൊടുക്കാന്‍ ഭാനുപ്രകാശ് തീരുമാനിച്ചത്.

ഖത്തറില്‍ കുടുംബമൊത്തായിരുന്നു ഭാനുപ്രകാശിന്റെ ജീവിതം.പിതാവ് നാഗരാജു, മാതാവ് മീനാക്ഷി, ഭാര്യ സവിത എന്നിവര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഖത്തറിലെ പ്രവാസികള്‍ കൂട്ടപ്പിരിച്ചുവിടലിന്റെ ഭീഷണിയിലാണ്. മലയാളികള്‍ അടക്കമുള്ളവര്‍ പിരിച്ചുവിടലിന് ഇരയായേക്കും. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ കൂട്ടപ്പിരിച്ചു വിടലുണ്ട്. നിരവധി മലയാളി നഴ്‌സുമാര്‍ ഇവിടെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരും പിരിച്ചുവിടലിന് ഇരയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News