തൃശ്ശൂര്‍: അഴിമതി വിമുക്ത മതനിരപേക്ഷ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് തൃശ്ശൂരില്‍ പര്യടനം തുടരുന്നു. നാലിടങ്ങളിലായിരുന്നു ഇന്ന് സ്വീകരണം. ആമ്പല്ലൂരും ചേര്‍പ്പിലും പൂവത്തൂരും ചാവക്കാടും അത്യുജ്വല സ്വീകരണമാണ് ജനനായകന് നല്‍കിയത്. രാവിലെ പുതുക്കാട് മണ്ഡലത്തിന്റെ ഭാഗമായ ആമ്പല്ലൂരിലായിരുന്നു സ്വീകരണം. പതിനായിരങ്ങള്‍ ആമ്പല്ലൂരിലേക്ക് രാവിലെ തന്നെ ഒഴുകിയെത്തി.
പിന്നീട് നിരവധി രക്തസാക്ഷികളുടെ സ്മരണകള്‍ ഉറങ്ങുന്ന നാട്ടികയുടെ മണ്ണിലേക്ക്. നാട്ടിക മണ്ഡലത്തില്‍ ചേര്‍പ്പിലായിരുന്നു സ്വീകരണം ഒരുക്കിയത്. രക്തസാക്ഷികളായ കെആര്‍ കുട്ടന്റെയും പിവി ചന്ദ്രന്റെയും കണ്ണന്റെയും എല്ലാം ഓര്‍മകള്‍ ഇരമ്പുന്ന മണ്ണിലേക്ക് ആരവങ്ങളോടെയാണ് ആളുകള്‍ പിണറായിയെ സ്വീകരിച്ചത്. അവിടെ നിന്നും നേരെ മണലൂര്‍ മണ്ഡലത്തിലെ പൂവത്തൂരിലേക്ക്. പതിനായിരങ്ങളുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി പൂവത്തൂരിലെത്തുമ്പോള്‍ സമയം സന്ധ്യയായിരുന്നു. അണമുറിയാതെ ഒഴുകിയെത്തിയ ആയിരങ്ങള്‍ ജനനായകനെ വരവേറ്റു. ഗുരുവായൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ചാവക്കാട് ആയിരുന്നു അവസാന സ്വീകരണകേന്ദ്രം.
രാവിലെ സാംസ്‌കാരിക നായകരും വ്യവസായ പ്രമുഖരും അടങ്ങിയ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ അവരുടെ പരാതികളും ആശയങ്ങളും പിണറായിയുമായി പങ്കുവച്ചു.
ചിത്രന്‍ നമ്പൂതിരിപ്പാട്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രസിഡന്റുമാര്‍, ബ്രഹ്മസ്വം തെക്കേവാര്യം ബ്രാഹ്മണസഭാ പ്രതിനിധികള്‍, ജമാഅത്തെ ഇസ്ലാമി കൗണ്‍സില്‍ അംഗം ആരിഫ്
കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍മാരായ ടിഎസ് കല്യാണരമനും പട്ടാഭിരാമനും അങ്ങനെ നിരവധി പേര്‍ പങ്കെടുത്തു.
പോപ് മേഴ്‌സി ഹോമില്‍ സന്ദര്‍ശനം നടത്തിയ പിണരായി അവിടെയുള്ള ബുദ്ധിമാന്ദ്യം ഉള്ളവരായ അന്തേവാസികള്‍ക്ക് സ്‌നേഹസമ്മാനവും നല്‍കി.
Get real time update about this post categories directly on your device, subscribe now.
Discussion about this post