ദേശീയ കായികമേള; 21 സ്വര്‍ണവുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു; ഇന്ന് 22 ഫൈനലുകള്‍

കോഴിക്കോട്: ദേശീയ സ്‌കൂള്‍ മീറ്റില്‍ 139 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചുകിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ തോമസ് എബ്രഹാമിനാണ് നാലാം ദിവസത്തെ ആദ്യസ്വര്‍ണ്ണം. എ.അനീഷിനാണ് വെങ്കലം.

21 സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവുമാണ് കേരളത്തിന്റെ താരങ്ങളെ തേടിയെത്തിയത്. മൂന്നാംദിനം നാലുദേശീയ റെക്കോര്‍ഡോടെ 10 സ്വര്‍ണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 20 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.

മേളയുടെ വേഗരാജാവായി കര്‍ണാടകത്തിന്റെ മനീഷ് തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ മനീഷ് സ്വര്‍ണം നേടി. കേരളത്തിന്റെ കെ.എസ് പ്രണവിനാണ് ഈയിനത്തില്‍ വെള്ളി. വേഗറാണിയായി തമിഴ്‌നാടിന്റെ തമിഴ്‌ശെല്‍വി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയുടെ ഹിറേ സിദ്ധിക്കാണ് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തമിഴ്‌നാടിന്റെ ഡി അജിത് കുമാറിനാണ് സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ ലൂയിസ് റോസ്‌ലിന്‍ സ്വര്‍ണം നേടി. കേരളത്തിന്റെ അഞ്ജലി പി.ഡിക്കാണ് ഈയിനത്തില്‍ സ്വര്‍ണം.

കേരളത്തിന്റെ പി.എന്‍ അജിത് മീറ്റില്‍ ഇരട്ടസ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1,500 മീറ്ററിലാണ് അജിത് സ്വര്‍ണം നേടിയത്. നേരത്തെ 3,000 മീറ്ററിലും അജിത് സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിനാണ്. ഈയിനത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News