തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത കമ്മീഷനില്‍; മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി സത്യമാണ്; ഇക്കാര്യം കത്തിലൂടെ അമ്മയ്ക്കും അറിയാം

കൊച്ചി: തന്നെ പലരും ലൈംഗികമായി പലരും പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷനിലാണ് സരിത മൊഴി നല്‍കിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ചതായി എസിജെഎമ്മിന് നല്‍കിയ മൊഴി ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു സരിതയുടെ മറുപടി. തന്റെ അമ്മ കത്തു വായിച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മയ്ക്ക് ഇക്കാര്യമെല്ലാം അറിയാമെന്ന മൊഴി പൂര്‍ണമായും സത്യമാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരെ കുറിച്ച് കത്തിലെ പരാമര്‍ശം സംസ്‌കാരം അനുവദിക്കാത്തതിനാലാണ് കത്തിന്റെ ഉള്ളടക്കം പറയാത്തത്.

സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവുകള്‍ കൈമാറി. മൂന്നു സിഡികളാണ് കൈമാറിയത്. ടെലിഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയതാണ് സിഡി. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരുമായുള്ള ഫോണ്‍ സംഭാഷണമാണ് ആദ്യത്തെ സിഡിയില്‍. രണ്ടാമത്തെ സിഡിയില്‍ 2013 മുതല്‍ 2016 വരെ ബെന്നി ബഹനാനുമായി സംസാരിച്ചതിന്റെ രേഖകളും അടങ്ങിയിട്ടുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News