ഇന്ത്യന്‍ വംശജനായ ഐഎസ് റിക്രൂട്ടര്‍ പ്രകാശ് കൊല്ലപ്പെട്ടു; വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ ഐഎസും ഓസ്‌ട്രേലിയന്‍ സര്‍ക്കാരും

മെല്‍ബണ്‍: ഇന്ത്യന്‍ വംശജനും ഫിജി പൗരനുമായ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ സീനിയര്‍ ഐഎസ് റിക്രൂട്ടറായ അബു ഖാലിദ് അല്‍ കംബോഡി എന്ന നീല്‍ പ്രകാശ് (24) ആണ് കൊല്ലപ്പെട്ടത്. സിറിയയില്‍ വച്ച് നീല്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇയാള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മരണം സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.

2013ലാണ് നീല്‍ പ്രകാശ് സിറിയയിലേക്ക് കടന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മ ദിവസമായ അന്‍സാക് ദിനത്തില്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്മാരുമായി പ്രകാശിന് ബന്ധമുണ്ടായിരുന്നു. ഈ ആക്രമണത്തിന് ശേഷമാണ് പ്രകാശ് സിറിയയിലേക്ക് കടന്നത്. യുവാക്കളെ സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇയാള്‍ സോഷ്യല്‍ മീഡിയയായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News