ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് റിമ കല്ലിങ്കലും മാളവികാ മോഹനനും; അര്‍ച്ചന കവിയുടെ വിവാഹ വീഡിയോ കാണാം

നടി അര്‍ച്ചന കവിയുടെ വിവാഹവീഡിയോ യുട്യൂബിലൂടെ റിലീസ് ചെയ്തു. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുമായി ജനുവരി 23നായിരുന്നു അര്‍ച്ചനയുടെ വിവാഹം. സിനിമാ രംഗത്തുനിന്ന് റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു.

കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച അബീഷ് കോമഡി ഷോകളിലൂടെയാണ് പ്രശസ്തനായത്. 2009ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന സിനിമയില്‍ അരങ്ങേറിയത്.

അബീഷിന്റെ വിവാഹ അഭ്യര്‍ത്ഥന ആദ്യം അര്‍ച്ചന നിരസിച്ചെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here