നഗ്നരംഗങ്ങള്‍ നീക്കം ചെയ്യില്ല; ആ പദങ്ങള്‍ക്ക് ബീപ് ശബ്ദം നല്‍കില്ല; എ സര്‍ട്ടിഫിക്കറ്റോടെ ‘ചായം പൂശിയ വീട്’ തീയറ്ററുകളിലേക്ക്

നഗ്നത പ്രദര്‍ശനമുണ്ടെന്ന കാരണത്താല്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ‘ചായം പൂശിയ വീട്’ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തീയറ്ററുകളിലേക്ക്. അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍മ്മാതാക്കള്‍ക്ക് അനുമതി നല്‍കി

നവാഗതരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ചായം പൂശിയ വീട്. നായികയുടെ മൂന്നു പൂര്‍ണനഗ്നരംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കില്ലെന്ന നിലപാടിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ നിര്‍ണായക രംഗങ്ങളായതിനാല്‍ ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന നിലപാടില്‍ സംവിധായകരും ഉറച്ചു നിന്നു. അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് ചോദിച്ചെങ്കിലും അതുപോലും തരാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതോടെ കേസ് ഹൈക്കോടതിയിലെത്തി.

നഗ്നരംഗങ്ങള്‍ക്കൊപ്പം ഒരു നാടന്‍ സംസാരവും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ബീപ് ശബ്ദം നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കേട്ട് പരിചയമുള്ളതും പറയുന്നതുമായ വാക്കിന് ബീപ് ശബ്ദം നല്‍കില്ലെന്ന സംവിധായകരും തീരുമാനിച്ചു. നായികയുടെ നഗ്നത ലൈംഗികതയുമായി ബന്ധപ്പെടുത്തിയല്ലെന്നും രംഗങ്ങള്‍ അശ്ലീലതയുള്ളതോ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നതോയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

p8

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസധികൃതര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ആഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ ആദ്യ സിറ്റിംഗ് കഴിഞ്ഞ് വരുന്ന ഒന്‍പതാം തീയതി അടുത്ത ഹിയറിംഗ് വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് അഡല്റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റൊടെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചതെന്ന് സംവിധായകര്‍ പറഞ്ഞു.

വിലക്ക് നിലനിന്നതിനാല്‍ സിനിമയുടെ പ്രിവ്യൂ പോലും നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും എന്നാല്‍ ഇനി സിനിമ ഉടന്‍ തന്നെ തീയറ്ററുകളില്‍ പ്രതീക്ഷിക്കാമെന്നും സംവിധായകര്‍ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ സന്തോഷും സഹോദരന്‍ സതീഷും തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോള്‍ യാതൊരു മാറ്റങ്ങളുമില്ലാതെയാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ നിന്നുള്ള മത്സര വിഭാഗത്തില്‍ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.

പ്രമുഖ ബോളിവുഡ് നടി നേഹാ മഹാജനാണ് നായികവേഷത്തിലെത്തുന്നത്. സല്‍മാന്‍ റുഷ്ദി എഴുതി ദീപാമേത്ത സംവിധാനം ചെയ്ത മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍, രാജന്‍ പട്ടേല്‍ സംവിധാനം ചെയ്ത ഫീസ്റ്റ് ഓഫ് വാരണാസി തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് നേഹാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News