രാജി പിന്‍വലിച്ച് വീണ്ടും മന്ത്രിസ്ഥാനത്തേക്ക്; തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണബോധ്യമുണ്ടെന്ന് കെ. ബാബു

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് തന്റെ ആഗ്രഹമായിരുന്നില്ലെന്ന് കെ.ബാബു. പാര്‍ട്ടിയുടേയും യുഡിഎഫിന്റേയും തീരുമാനപ്രകാരമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാബു ആവര്‍ത്തിച്ചു. ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ബാബു ഓഫീസിലെത്തിയത്.

ബാര്‍ കോഴ കേസില്‍ ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചപ്പോഴാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. എന്നാല്‍ കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. വിജിലന്‍സ് കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ബാബുവിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News