‘കുഞ്ഞു വലിയ’ ആരാധകനെ കാണാന്‍ മെസ്സിയെത്തും; കാംപ്‌നൗവില്‍ സൂപ്പര്‍താരവും കുഞ്ഞ് ആരാധകനും കണ്ടുമുട്ടും

കാംപ്നൗ: സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകനെന്ന പേരില്‍ പ്രശസ്തനായ സൂപ്പര്‍ സ്റ്റാര്‍ ആരാധകനും സൂപ്പര്‍താരവും കണ്ടുമുട്ടാനൊരുങ്ങുന്നു. മുര്‍താസ അഹമദി എന്ന അഞ്ചു വയസ്സുകാരന്‍ കാംപ്‌നൗവില്‍ വെച്ച് തന്റെ സൂപ്പര്‍താരത്തെ കാണുമെന്ന് അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മെസ്സി അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി സംസാരിച്ചിട്ടുണ്ട്. മെസ്സിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വെബ്‌സൈറ്റില്‍ സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ഉടന്‍ അവസരം ഒരുക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ തിയ്യതിയോ സ്ഥലമോ തീരുമാനിച്ചിട്ടില്ല.

മെസ്സിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന മുര്‍താസയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് മെസ്സിയെ സ്‌നേഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്റെ വിശേഷം പുറംലോകം അറിഞ്ഞത്. ഇതോടെ ആ കുഞ്ഞു ആരാധകനെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഒടുവില്‍ അത് അഫ്ഗാനിലെ ജഗോരി ഗ്രാമത്തില്‍ നിന്നുള്ള മുര്‍താസ അഹമദിയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. മുര്‍താസയുടെ സഹോദരന്‍ തന്നെയാണ് ചിത്രങ്ങള്‍ എടുത്ത് ഓലൈനില്‍ പോസ്റ്റ ്‌ചെയ്തത്.

മെസ്സിയെ ഏറെ ഇഷ്ടപ്പെടുന്ന മുര്‍താസയ്ക്ക് പക്ഷേ ഒരു ജഴ്‌സി കിട്ടിയിരുന്നില്ല. ഒടുവില്‍ സഹോദരന്‍ തന്നെയാണ് നീലയും വെള്ളയും കലര്‍ന്ന പ്ലാസ്റ്റിക് കവറില്‍ മെസ്സിയുടെ പേരും നമ്പറും എഴുതി നല്‍കിയത്. ഈ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here