ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി; 17കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ: ചെന്നൈയില്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 17കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. പൂനമല്ലി അരിംനഗര്‍ അണ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ദെന സുകുമാറാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വന്ദലൂരിനും ഊരപക്കത്തിനുമിടയ്ക്കാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം മൃഗശാലയില്‍ പോയതായിരുന്നു ദെനയും സുഹൃത്തും. പോകുംവഴി സമീപത്തെ കടയില്‍ കയറി ഭക്ഷണം വാങ്ങിയ ശേഷം ഇരുവരും റെയില്‍വേ ട്രാക്കില്‍ കയറി ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഇതിനിടെയാണ് ചങ്ങല്‍പത്ത് മേഖലയിലേക്കുള്ള ട്രെയിന്‍ വരുന്നത് ഇരുവരും കണ്ടത്. തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ഇവര്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ സുഹൃത്ത് ട്രാക്കില്‍ നിന്ന് ചാടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here