തെളിവു നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എബ്രഹാം കലമണ്ണില്‍ സരിതയെ സമീപിച്ചു; എന്തുവേണമെങ്കിലും നല്‍കാമെന്ന് എബ്രഹാം പറഞ്ഞു; ടെലിഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം ചുവടെ

കൊച്ചി: സോളാര്‍ കേസിലെ തെളിവു നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എബ്രഹാം കലമണ്ണില്‍ സരിതയെ സമീപിച്ചതിന്റെ തെളിവുകള്‍ കൈരളി പുറത്തുവിടുന്നു. സരിതയുടെ സഹായി വിനുകുമാറും എബ്രഹാം കലമണ്ണിലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് കൈരളി പീപ്പിള്‍ പുറത്തുവിടുന്നത്. സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം

എബ്രഹാം കലമണ്ണില്‍: ആ പറഞ്ഞിട്ടാണെന്നു മാത്രം വച്ച് എന്നോടു സംസാരിക്ക്

വിനുകുമാര്‍: ഓകെ.. അതുമാത്രം അറിഞ്ഞാല്‍ മതി

എബ്രഹാം: ഒരുകാര്യമാണ്. ഞാന്‍ അറിഞ്ഞതും പറഞ്ഞതും, അവിടുന്ന് കാശു പോയിട്ടുണ്ട്. അതു നിങ്ങളുടെ കയ്യില്‍ വന്നിട്ടുണ്ടാകില്ല.
വിനു: വന്നിട്ടില്ല സാറേ. വന്നിട്ടുണ്ടെങ്കില്‍ ഇതിനുവേണ്ടി ഇറങ്ങേണ്ട കാര്യമില്ലല്ലോ.

എബ്രഹാം: ഓകെ. അപ്പോ അത് ആയിക്കോട്ടെ. ഒന്ന്., എങ്കില്‍ ന്യായമായിട്ട് ഒരു ലിമിറ്റഡ് വേ, അതായത്., ഇതില്‍ വച്ച് അവസാനിപ്പിക്കണം. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നാണ് അവര്‍ പറയുന്നത്.

വിനു: പറയേണ്ടതു പറഞ്ഞു കഴിഞ്ഞിട്ടില്ല സാറേ. ഇനിയും ഒത്തിരി കാര്യങ്ങളുണ്ട്. മെയ്‌നായിട്ടുള്ള ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. അതാണു പറഞ്ഞു വരുന്നത്. ജനങ്ങള്‍ക്കറിയാം.

എബ്രഹാം: ന്യായമായിട്ടാണെങ്കില്‍ നമുക്ക് ഇതങ്ങു തീര്‍ക്കാം. നിങ്ങള്‍ക്കും അതങ്ങു തീര്‍ന്നു പോട്ടെ. വെറുതെ നമ്മള്‍ ഒരു മുഖ്യമന്ത്രി… ഇപ്പോ ശ്രീധരന്‍ നായരോടു ഞാന്‍ പറഞ്ഞു., ശരിയാണ് കാശു കൊടുത്തത് പുള്ളി പറഞ്ഞിട്ടാ. ഏതായാലും സംഭവിച്ചു. നാണം കെടാനുള്ളത് നാണംകെട്ടു. പറയാനുള്ളതെല്ലാം പറഞ്ഞു. എങ്കിലും ഇനിയും പ്രശ്‌നങ്ങളിലേക്ക് .

വിനു: നമുക്കു പല പ്രശ്‌നങ്ങളാണ്. വെറുതെ പറയുന്നതല്ലാതെ അവര്‍, അതുപോട്ടെ. ഞാനൊന്നും പറയുന്നില്ല. ഓകെ. ഞാന്‍ സംസാരിക്കാം.

എബ്രഹാം: കണ്ടിട്ടു പറഞ്ഞാല്‍ തീര്‍ക്കാനാണെങ്കില്‍ ഞാന്‍ തീര്‍ക്കാം. ആദ്യം നിങ്ങള്‍ പറയണം. ഇങ്ങോട്ട്. എങ്കിലേ എനിക്ക് അങ്ങോട്ടു പറയാനാകൂ

കേരള കോണ്‍ഗ്രസ് നേതാവും വ്യവസായിയുമാണ് എബ്രഹാം കലമണ്ണില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here