കൊച്ചി: സ്വയം വിരമിക്കാനുള്ള തീരുമാനം തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി മാറ്റി. ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീമരുമാനം മാറ്റിയത്. വിരമിക്കാന്‍ അനുവദിക്കണം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്കിയ അപേക്ഷ വിജിലന്‍സ് ജഡ്ജി എസ്എസ് വാസന് പിന്‍വലിച്ചു.
സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജഡ്ജിയായ എസ്എസ് വാസന് ഉത്തരവിട്ടു. തുടര്‍ന്ന് വിധിക്കെതിരെ ഉമ്മന്‍ചാണ്ടിയും ആര്യാടനും ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. തുടര്‍ന്നായിരുന്നു എസ്എസ് വാസന്റെ സ്വയം വിരമിക്കല്‍ തീരുമാനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here