അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ബെന്നി ബഹനാന്‍ സരിതയോട് ആവശ്യപ്പെട്ടു; മൊഴി മാറ്റിപ്പറയാന്‍ ബെന്നിയുടെ സമ്മര്‍ദ്ദം; ബെന്നിയും സരിതയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

കൊച്ചി: സോളാര്‍ കേസില്‍ സരിത എസ് നായരെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ ബെന്നി ബഹനാന്‍ എംഎല്‍എ സ്വാധീനിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവിടുന്നു. ബെന്നി ബഹനാനും സരിത നായരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണമാണ് പുറത്തു വിടുന്നത്. അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സരിതയോട് ബെന്നി ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സരിതയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയതും സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. സംഭാഷണത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

ഫോണ്‍ റിംഗ് ചെയ്യുന്നു……

ബെന്നി: ഞാന്‍ ഒരു മീറ്റിംഗിലാണ്.

സരിത: അബ്ദുള്ളക്കുട്ടിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണോ അതോ അത് തുടരണോ എന്ന് സാറു പറയണം.

ബെന്നി: അയ്യോ അത് റദ്ദാക്കണം. ചതിക്കല്ലേ.

സരിത: അയാള് ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ പറയുന്നു. ഓരോന്നു ഇതായിട്ടൊക്കെ സംസാരിക്കുന്നു. വിഎസ് പിന്തുണയ്ക്കുന്നു. പിന്നെ ഞാനെന്തിനാ. ഞാന്‍ മാത്രം നാണംകെടുന്നത് എന്തിനാ? എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതി. എനിക്കും ജീവിക്കണ്ടേ. ഞാനെന്താ തറയില്‍ കിടക്കുന്ന വല്ലതുമാണോ?

ബെന്നി: ഞാന്‍ പറഞ്ഞില്ലേ ഞാന്‍ സംസാരിച്ചോളാം

സരിത: ഇന്നു വൈകുന്നേരം അറിയണം. രാവിലെ പത്തുമണിക്ക് മൊഴി കൊടുക്കാനുള്ളതാ. പ്രിപ്പയര്‍ ചെയ്യാന്‍ സമയം വേണം.

ഫോണ്‍ കട്ടാകുന്നു.

വീണ്ടും വിളിക്കുന്നു.

ഏറെ നേരം സംസാരം ക്ലിയര്‍ അല്ല.

ബെന്നി: തമ്പാനൂരോ ആരെങ്കിലും ബന്ധപ്പെട്ടാരുന്നോ?

സരിത: ഞാന്‍ ആരെയും ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ സാറിനെ മാേ്രത വിളിച്ചിട്ടുള്ളു. സാറിനോടു മാത്രമേ സംസാരിക്കൂ.

ബെന്നി-ഏതായാലും സഹായകമായ നിലപാടെടുക്കുക.

സരിത: സഹായകമായ നിലപാട് എടുക്കുക എന്നു പറഞ്ഞാല്‍ ഒരു സൈഡ് മാത്രം മതിയോ? ഞാന്‍ ഈ കേസുകളില്‍ എല്ലാം അത് ഫെയ്‌സ് ചെയ്യണ്ടേ? ആകെ 48 കേസുകളുണ്ട്. അതിലെല്ലാം ഈ മൊഴി വാലീഡ് ആകും.

ബെന്നി: അതുതന്നെ പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ഇതുകഴിഞ്ഞിട്ട് അവിടെയുണ്ടല്ലോ. കേട്ടോ.

സരിത: എല്ലാം കഴിഞ്ഞ് ഞാന്‍ മാത്രം എല്ലാത്തിനും മറുപടി പറയേണ്ട സിറ്റുവേഷന്‍ ഉണ്ടാകുമോ?

ബെന്നി: അതൊന്നും ഉണ്ടാവത്തില്ല

സരിത: എന്തുകണ്ടു വിശ്വസിക്കണം? ഓരോരുത്തരോട് എന്തെല്ലാം വാഗ്ദാനങ്ങള്‍ പറഞ്ഞാണ് മാറി നില്‍ക്കുന്നത്. സാറു തന്നെ ആലോചിച്ചു നോക്ക്. അവസാനം ഞാന്‍ തന്നെ പ്രഷറില്‍ ആകും. തരാതരം പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി പറഞ്ഞ്. എനിക്ക് ബുദ്ധിമുട്ടുണ്ട്. അവസാനം എല്ലാവരും എന്നെ പറയും. ഞാന്‍ ആ മൊഴി പറഞ്ഞില്ല. ആ മൊഴി മാറ്റി പറഞ്ഞു. പത്രക്കാരും സമൂഹവും ഉദ്ദേശിക്കുന്നതൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ മാത്രം മോശക്കാരിയാകും.

എനിക്കും ജീവിക്കണ്ടേ. ഞാനെന്തു ചെയ്യണം?

ബെന്നി ഇടയ്ക്കു കയറുന്നു. നമുക്ക് ചിന്തിക്കാം.

സരിത: വേണ്ട സാറേ. ഞാനെന്തു വേണമെന്നു ഞാനും ചിന്തിക്കാം. ഈ ഉദ്ദേശിച്ച പോലൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം. സാറിനും അറിയാം. ഉമ്മന്‍ചാണ്ടി സാറു പറയുന്നതു പോലെ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തില്‍ ഇനി ഞാനെന്തെങ്കിലും പറഞ്ഞാല്‍ അതും ഇതുപോലെ തള്ളിക്കളയും.

ശ്രീധരന്‍ നായരെ കണ്ടില്ലെന്നാണ് പറയുന്നത്. അങ്ങനെയാണ് പറയേണ്ടതെന്ന് എന്നോടു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടെന്ന് സാറിനറിയാം. എന്റെ കയ്യില്‍ തെളിവും ഉണ്ട്. വീഡിയോയും ഉണ്ട്. അവര്‍ സംസാരിക്കുന്നതിന്റെ. ഞാന്‍ അതിന്റെ രീതിക്ക് എടുത്തതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News