വിരാട് കോഹ്‌ലി വീണ്ടും ട്വന്റി-20 റാങ്കിംഗില്‍ ഒന്നാമത്; ഫിഞ്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരിയ ഇന്ത്യക്കു വേണ്ടി മൂന്നു മത്സരങ്ങളിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്‌ലിക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. മൂന്നു മത്സരങ്ങളിലും കോഹ്‌ലി അര്‍ധ സെഞ്ചുറി നേടിയിരുന്നു.

കോഹ്‌ലി റേറ്റിംഗ് പോയിന്റുകള്‍ അധികം നേടിയാണ് ഫിഞ്ചിനെ പിന്തള്ളി ഒന്നാമതെത്തിയത്. കോഹ്‌ലിക്ക് മൊത്തം 892 പോയിന്റാണുള്ളത്. ആദ്യ ട്വന്റി-20യില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ കോഹ്‌ലി രണ്ടാം മത്സരത്തില്‍ പുറത്താകാതെ 59 റണ്‍സും മൂന്നാം മത്സരത്തില്‍ 50 റണ്‍സും നേടിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഫിഞ്ച് 14 പോയിന്റാണ് സ്വന്തമാക്കിയത്. ആദ്യ ട്വന്റി-20യില്‍ ഫിഞ്ച് 44 റണ്‍സും രണ്ടാം മത്സരത്തില്‍ 74 റണ്‍സും നേടിയിരുന്നു. അവസാന മത്സരത്തില്‍ പരുക്കറ്റതിനാല്‍ ഫിഞ്ച് കളിച്ചിരുന്നില്ല.

സുരേഷ് റെയ്‌ന മൂന്നു സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തേക്കുയര്‍ന്നു. രോഹിത് ശര്‍മയും നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്തെത്തി. ഡേവിഡ് വാര്‍ണറാകട്ടെ ആറു സ്ഥാനം നഷ്ടപ്പെടുത്തി 18-ാം സ്ഥാനത്തേക്ക് താഴ്ന്നു. വെസ്റ്റ്ഇന്‍ഡീസിന്റെ സുനില്‍ നരേയ്ന്‍ ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസിന്റെ തന്നെ സാമുവല്‍ ബദ്രിയാണ് രണ്ടാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News