തലസ്ഥാനത്ത് യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ തല്ലിക്കൊന്നു; കൊല്ലപ്പെട്ടത് വക്കം സ്വദേശി ഷബീര്‍; ആറ് അക്രമികള്‍ക്കെതിരെ കൊലപാതകത്തിന് കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ ഗുണ്ടകള്‍ പട്ടാപ്പകല്‍ തല്ലിക്കൊന്നു. ആറ്റിങ്ങല്‍ വക്കത്ത് ഇന്നലെയാണ് മനസാക്ഷി മരവിച്ച ക്രൂരകൃത്യം. മണക്കാട് സ്വദേശി 22 കാരനായ ഷബീര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു.

വൈകിട്ട് നാലുമണിയോടെയാണ് യുവാവിന്റെ ജീവനെടുത്ത നേരെ ഗുണ്ടാവിളയാട്ടം അരങ്ങേറിയത്. വക്കത്ത് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് വടികൊണ്ട് അടിച്ചുവീഴ്ത്തി. മനുഷ്യത്വം മരവിച്ച അക്രമികള്‍ തുടര്‍ച്ചയായി മാരകായുധം കൊണ്ട തല്ലി. ഷബീറിന്റെ ജീവനെടുക്കുംവരെ തല്ല് തുടര്‍ന്നു.

സംഭവ സമയത്ത് ഷബീറാണ് ബൈക്ക് ഓടിച്ചിരുന്നത്. തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമം. ഒപ്പമുണ്ടായിരുന്ന യുവാവിനെയും അക്രമികള്‍ മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്. അതിക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടു.

മണക്കാട് സ്വദേശി ഷബീര്‍ ആണ് മരിച്ചത്. ആറ്റിങ്ങലിലെ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ഷബീര്‍. അടിയേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അക്രമത്തെ തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ സഹോദരങ്ങല്‍ ഉള്‍പ്പടെ ആറ് ഗുണ്ടകള്‍ക്കെതിരെ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു.

ഇന്ത്യന്‍ ശിക്ഷാ നിയമം 307, 323, 324, 143, 147, 148, 149 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ എടുത്തത്. കൊലപാതകം മാരകായുധങ്ങളുമായി ആക്രമിക്കല്‍, ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്യായമായി സംഘം ചേരല്‍, സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തി. വര്‍ക്കല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

കൊലപാതകത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തു. സന്തോഷ്, സതീഷ്, മോനുക്കുട്ടന്‍, ആദര്‍ശ് തുടങ്ങിയ ആറ് പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ അക്രമികളായ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ കൊലപാതകത്തിന് ശേഷം മുങ്ങി. സ്ഥലത്ത് നേരത്തെയും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അക്രമം അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News