ഇതാണു ശരിയായ കേരള പൊലീസ്; നദിയില്‍ ചാടിയ യുവതിയെ എസ്‌ഐ സാഹസികമായി രക്ഷിച്ചു; എസ്‌ഐയെ പ്രശംസിച്ച് ഡിജിപി

തിരുവനന്തപുരം: കേരള പൊലീസിന്റെ യഥാര്‍ത്ഥ മുഖം ഇതാണ്. നദിയില്‍ ചാടിയ പെണ്‍കുട്ടിയെ അതിസാഹസികമായി കൂടെ ചാടി എസ്‌ഐ രക്ഷപ്പെടുത്തി. എസ്‌ഐയെ അഭിനന്ദിച്ച് ഡിജിപി ടിപി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതാണു കേരള പൊലീസിന്റെ യഥാര്‍ത്ഥ മുഖം എന്ന തലക്കെട്ടോടെയാണ് പൊലീസ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗ്രേഡ് അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് ആണ് താരം.

ഞായറാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി കിട്ടിയിരുന്നു. പിന്നീട് ഈ പെണ്‍കുട്ടി കരമന പാലത്തിനു സമീപത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പക്ഷേ, പെണ്‍കുട്ടി നദിയിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് സജീഷ് കുമാറും നദിയില്‍ ചാടി പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സമയോചിതവും, സുധീരവുമായ രക്ഷാപ്രവര്‍ത്തനം നടത്തിയ സജീഷ്‌കുമാറിന് 3000 രൂപ ക്യാഷ് അവാര്‍ഡും ഡിജിപി പ്രഖ്യാപിച്ചു.

ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം;

ഇതാണു കേരള പോലീസിന്റെ യഥാര്‍ത്ഥ മുഖം.ഇന്നലെ (31/01/2016) വൈകുന്നേരേം 6.30 മണിയോടെ തിരുവനന്തപുരം മണക്കാട് ഭാഗത്തു നിന്…

Posted by State Police Chief Kerala on Monday, February 1, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News