സരിതയുടെ വിസ്താരം ഇന്നും തുടരും; വെളിപ്പെടുത്തലുകള്‍ തുടരുമ്പോള്‍ സര്‍ക്കാരും കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തില്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിതയുടെ വിസ്താരം ഇന്നും തുടരും. ഇന്നലത്തെ വിസ്താരത്തിനിടെ സരിത കമ്മീഷന് തെളിവുകള്‍ കൈമാറിയിരുന്നു. ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും സലീം രാജുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ സിഡിയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് തെളിവ് നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എബ്രഹാം കലമണ്‍ സരിതയുടെ സഹായിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളുമാണ് കമ്മീഷന് കൈമാറിയത്. മുഖ്യമന്ത്രി കമ്മീഷനില്‍ നല്‍കിയ മൊഴി കള്ളമാണെന്ന് തെളിയിക്കുന്ന മറ്റ് രേഖകളും സരിത കമ്മീഷന് നല്‍കിയിട്ടുണ്ട്.

അതേസമയം, സോളാര്‍ കമ്മീഷനില്‍ സരിതാ നായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ തുടരുമ്പോള്‍ സര്‍ക്കാരും കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തിലാവുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനും ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന ആരോപണം ബിജു രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News