ദില്ലി പൊലീസ് ആര്‍എഎസിന്റെയും ബിജെപിയുടെയും സ്വകാര്യ സേന; വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനെതിരെ കേജരിവാള്‍

ദില്ലി: ദില്ലി പോലീസ് ആര്‍എഎസിന്റെയും ബിജെപിയുടെയും സ്വകാര്യ സേനയായി പ്രവര്‍ത്തിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നു തല്ലിച്ചതച്ച സംഭവത്തിലായിരുന്നു കേജരിവാളിന്റെ പ്രതികരണം.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ഐഐടികളിലും നടത്തിയ ആക്രമണങ്ങളാണ് ദില്ലിലും ആവര്‍ത്തിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും കേജരിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു പറയാനുള്ളത് കേള്‍ക്കാനുള്ള മര്യാദ പോലും അവര്‍ കാട്ടിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദില്ലി ഝാന്‍ദേവാലനിലെ ആര്‍എസ്എസ് ഓഫീസിലേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ത്ഥികളെ പൊലീസിനൊപ്പം തല്ലുന്നവര്‍ സംഘപരിവാറുകാരാണെന്ന് സംഭവത്തിന്റെ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പുരുഷ പൊലീസുകാരാണ് പെണ്‍കുട്ടികള്‍ അടങ്ങിയ പ്രക്ഷോഭകരെ ക്രൂരമായി തല്ലിച്ചതച്ചത്. പെണ്‍കുട്ടികളെ തല്ലിയ പൊലീസിനെ പിടിച്ചു മാറ്റി സംഘപരിവാര്‍ ഗുണ്ടകള്‍ മര്‍ദനം ഏറ്റെടുത്തു. സംഘപരിവാറുകാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതു കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. സംഘപരിവാറുകാര്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News