സീതയെ കാട്ടില്‍ ഉപേക്ഷിച്ച ശ്രീരാമന്റെ ‘ക്രൂരനടപടി’ക്കെതിരെ പരാതി; പുരാണത്തില്‍ നടന്ന സംഭവത്തിന് ആരെയാണ് ശിക്ഷിക്കേണ്ടതെന്ന് കോടതി; സംഭവത്തിന് ആരാണ് സാക്ഷിയെന്നും ഉപേക്ഷിച്ച ദിവസമേതാണെന്നും കോടതി

പട്‌ന: ഇതിഹാസകഥയിലെ സീതയെ വനത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് ശ്രീരാമന്റെ ‘ക്രൂരനടപടി’ക്കെതിരെ ബിഹാര്‍ കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഠാക്കൂര്‍ ചന്ദന്‍ കുമാര്‍ സിംഗ് ആണ് സീതാമര്‍ഹി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീരാമന്റെ സഹോദര്‍ ലക്ഷ്മണനെതിരേയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.

എന്നാല്‍ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. പുരാണത്തില്‍ നടന്ന സംഭവത്തിന് ആരെയാണ് ശിക്ഷിക്കേണ്ടതെന്ന് കോടതി ചോദിച്ചു. സംഭവത്തിന് സാക്ഷിയായി ആരാണുള്ളതെന്നും കോടതി സീതയെ രാമന്‍ വനത്തില്‍ ഉപേക്ഷിച്ച ദിവസമേതാണെന്നും കോടതി ചോദിച്ചു.

അലക്കുകാരന്റെ വാക്കു കേട്ട് വ്യക്തമായ അന്വേഷണം നടത്താതെ സീതയെ ശ്രീരാമന്‍ ഉപേക്ഷിച്ചെന്നാണ് പരാതിക്കാരന്റെ വാദം. സീതയ്ക്കു നീതി ലഭിക്കുന്നതിനുവേണ്ടിയാണ് താന്‍ കോടതിയില്‍ എത്തിയിരിക്കുന്നതെന്ന് പരാതിക്കാരന്‍ വാദിച്ചു. രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ ഉപേക്ഷിക്കാന്‍ മാത്രം എന്തു തെറ്റാണ് ചെയ്തതെന്നും ഭാര്യയെ ഒറ്റയ്ക്ക് വനത്തിലേക്ക് അയയ്ക്കുന്ന തരത്തില്‍ എങ്ങനെയാണ് ഒരാള്‍ക്ക് ക്രൂരനാകാന്‍ പറ്റുന്നതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. ശ്രീരാമനെ സഹായച്ചതിന് അനുജന്‍ ലക്ഷ്മണനെയും കേസില്‍ പ്രതിചേര്‍ത്താണ് കേസ് നല്‍കിയത്.

സംഭവം സോഷ്യല്‍മീഡിയയിലും വന്‍ചര്‍ച്ചയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here