നിശബ്ദതയാണ് മികച്ച മറുപടി; നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്; സരിതയുടെ ആരോപണങ്ങള്‍ക്ക് ചാണ്ടി ഉമ്മന്റെ മറുപടി

തിരുവനന്തപുരം: സരിത എസ് നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍.

നിശബ്ദതയാണ് മികച്ച മറുപടിയെന്നും സത്യം ഒരിക്കല്‍ പുറത്ത് വരുമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനുമാകും പക്ഷെ തന്റെ കീഴ്‌വഴക്കങ്ങള്‍ മാറ്റാനാകില്ലെന്ന ഗാന്ധിജിയുടെ വാക്കുകളെ ഉദ്ദരിച്ചാണ് ചാണ്ടി ഉമ്മന്റെ പോസ്റ്റ്.

തനിക്ക് സോളാര്‍ ബിസിനസുമായി ബന്ധമില്ലെന്ന് തന്റെ സൃഹ്യത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അറിയാം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, അതില്‍ വിശ്വസിക്കുന്നു. നിയമനടപടികളിലേക്ക് കടന്നതിനാല്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

They may torture my body, break my bones, even kill me. Then they will have my dead body, but not my obedience,” -…

Posted by Chandy Oommen on Monday, February 1, 2016

ചാണ്ടി ഉമ്മനെ തലപ്പത്ത് പ്രതിഷ്ഠിച്ച് സോളാര്‍ കമ്പനി രൂപീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായി സരിത ആരോപിച്ചിരുന്നു. കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയും ചാണ്ടി ഉമ്മനും തമ്മില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്റെ പക്കല്‍ ഉണ്ടെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News