മലയാളി എന്ന നിലയില്‍ വേദനയും ഭീതിയും; ആ ക്രൂരദൃശ്യങ്ങള്‍ കാണാത്തവര്‍ ഇനി കാണരുത്; ആറ്റിങ്ങല്‍ കൊലപാതകത്തില്‍ വിടി ബല്‍റാം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ പട്ടാപ്പകല്‍ ഗുണ്ടകള്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. മലയാളി എന്ന നിലയിലും മനുഷ്യനെന്ന നിലയിലും അങ്ങേയറ്റം വേദനയും ഭീതിയുമാണ് തോന്നുന്നത്. മാധ്യമങ്ങള്‍ ഔചിത്യബോധമില്ലാതെ ആവര്‍ത്തിച്ചാഘോഷിക്കുന്ന ആ ക്രൂരദൃശ്യങ്ങള്‍ ഇതുവരെ കാണാത്തവര്‍ ഇനി കാണരുതെന്ന് ബല്‍റാം പറഞ്ഞു.

‘പല പ്രമുഖ പത്രങ്ങളുടേയും ഓണ്‍ലൈനില്‍ ഈ വാര്‍ത്തക്ക് കീഴെ വരുന്ന കമന്റുകള്‍ അതിലേറെ ആശങ്കപ്പെടുത്തുന്നതാണ്. കുറ്റവാളികളെ സമാനമായ രീതിയില്‍ തല്ലിക്കൊല്ലണമെന്നും നമ്മുടെ നിയമങ്ങള്‍ക്ക് കാര്‍ക്കശ്യവും ശിക്ഷാരീതികള്‍ക്ക് കാഠിന്യവും പോരാ എന്നാണ് കമന്റുകളിലെ പൊതുമനോഭാവം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നിലയിലേക്ക് നമ്മുടെ നാടും മാറുകയാണോ! ഒരാള്‍ക്കൂട്ടം ഇവിടെ രൂപപ്പെട്ട് വരുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന അക്രമികള്‍ മാത്രമല്ല, നിയമവാഴ്ചയിലൂടെയല്ല അതിന് പരിഹാരം കാണേണ്ടതെന്ന് ചിന്തിക്കുന്നവരും ആ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാണ്. സത്യമായിട്ടും പേടി തോന്നുന്നു‘. വിടി ബല്‍റാം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത്‌ രണ്ട്‌ ചെറുപ്പക്കാരെ മറ്റ്‌ മൂന്നുനാല്‌ പേർ ചെന്ന് പട്ടാപ്പകൽ അതിക്രൂരമായി മർദ്ദിക്കുകയ…

Posted by VT Balram on Monday, February 1, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel