ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങി ചെന്നിത്തല; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ഇന്ന് തന്നെ വക്കീല്‍ നോട്ടീസ് അയയ്ക്കും

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ കോഴ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് ചെന്നിത്തല പറഞ്ഞു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് ചെന്നിത്തലയുടെ തീരുമാനം.

കെപിസിസി പ്രസിഡന്റായിരിക്കെ ചെന്നിത്തലയ്ക്ക് രണ്ടു കോടി രൂപ നല്‍കിയെന്നാണ് ബിജുരമേശിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്നും ചെന്നിത്തല നേരിട്ടാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. മന്ത്രി ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നും ബിജുരമേശ് വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News