അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു; ഖേര്‍ വിസയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് പാക് സര്‍ക്കാര്‍

ദില്ലി: ബോളിവുഡ് നടന്‍ അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാണ് അനുപം ഖേര്‍ പാക് വിസയ്ക്ക് അപേക്ഷ നല്‍കിയത്. സാഹിത്യോത്സവത്തില്‍ മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. 18 അപേക്ഷകരില്‍ 17 പേര്‍ക്കും വിസ നല്‍കിയെന്നും തന്നെ മാത്രമാണ് തഴഞ്ഞതെന്നും അനുപം ഖേര്‍ പറഞ്ഞു.

അതേസമയം, ഖേറിന്റെ ആരോപണം പാക് ഹൈക്കമീഷന്‍ നിഷേധിച്ചു. അനുപം ഖേര്‍ വിസയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. ഫെബ്രുവരി 5നാണ് സാഹിത്യോത്സവം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here