രജനീകാന്തിനൊപ്പം മലേഷ്യന്‍ ട്രിപ്പ്; സ്വപ്‌നസാഫല്യത്തെ കുറിച്ച് കാളിദാസ് ജയറാം

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം മലേഷ്യയിലേക്ക് ഒരുമിച്ച് യാത്ര ചെയ്തതിന്റെ ആഹ്ലാദം പങ്കുവച്ച് നടന്‍ കാളിദാസ് ജയറാം. താരത്തിനൊപ്പം ഇരുന്ന് ഒരു സെല്‍ഫി എടുത്തതിന്റെ സന്തോഷവും കാളിദാസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സ്വപ്‌നസാഫല്യമായിരുന്നു ഈ യാത്രയെന്ന് സെല്‍ഫി ഷെയര്‍ ചെയ്തുകൊണ്ട് കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ഹിക്കുന്നതിനേക്കാള്‍ ദൈവം തനിക്ക് നല്‍കുന്നുണ്ടല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. മരിക്കും മുമ്പ് ഒരിക്കലെങ്കിലും രജനീകാന്തിനെ അടുത്തുകാണണം എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ദൈവം അവസരമൊരുക്കിയത് അദ്ദേഹത്തിനൊപ്പം ഒരു വിമാന യാത്രയാണ്. ഈ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. തന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമാണ് രജനീയെന്നും കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Sometimes I wonder why God gives me much more than what I deserve always! One of my wishes before my death was to see…

Posted by Kalidas Jayaram on Monday, February 1, 2016

കബലി എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനാണ് രജനീകാന്ത് മലേഷ്യക്ക് തിരിച്ചത്. കാളിദാസ് തമിഴില്‍ നായകനായ രണ്ട് ചിത്രത്തിന്റേയും ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News