പെണ്‍ഭ്രൂണഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര നീക്കം; ഗര്‍ഭഛിദ്രം വേണമെങ്കില്‍ പ്രത്യേകാനുമതി വേണം

ദില്ലി: രാജ്യത്തു പെണ്‍ഭ്രൂണഹത്യകള്‍ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗര്‍ഭിണിയായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ശിശുവിന്റെ ഗര്‍ഭനിര്‍ണയം നടത്തി അക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര പദ്ധതി. ഇതുവഴി കുട്ടികളുടെ ജനനനിരക്കു നിരീക്ഷിക്കാനാവുമെന്നും പെണ്‍കുട്ടികളെ ഭ്രൂണഹത്യ ചെയ്യുന്നതു തടയാമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കേന്ദ്ര വനിതാക്ഷേമ മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനധികൃതമായി ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ ചെയ്യുന്നവരെ കണ്ടെത്തുന്നതു പ്രയാസമാണ്. 1994- മുതല്‍ രാജ്യത്തു ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചിട്ടുള്ളതാണ്. സ്ത്രീപുരുഷാനുപാതം കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. പെണ്‍ഭ്രൂണഹത്യ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. നിലവില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here