തിരുവനന്തപുരം: വക്കത്തു യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതു മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും വടക്കേഇന്ത്യയില്‍ കേട്ടിട്ടുള്ള ആര്‍എസ്എസ് അക്രമങ്ങള്‍ക്കു സമാനമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തു ക്രമസമാധാനനില തകരുകയും ഗുണ്ടകള്‍ അഴിഞ്ഞാടുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ഡിജിപി കോളജ് കുട്ടികളെപ്പോലെ ഫേസ്ബുക്കില്‍ കളിച്ചു നടക്കുകയാമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഴിമതികള്‍ തേച്ചുമായ്ക്കുന്നതിനാണ് ഡിജിപിക്കു താല്‍പര്യം. എഡിജിപി ഹേമചന്ദ്രനെ എന്തുപേരിട്ടാണു വിളിക്കേണ്ടത്. കോപ്പിയടി വീരനായ ഐജിയാണ് സോളാര്‍ കേസിലെ പ്രധാനതെളിവുകള്‍ തേച്ചുമാച്ചുകളഞ്ഞതെന്നും വിഎസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here