ഉമ്മന്‍ചാണ്ടിയുടെ പേരു കൊണ്ട് കണ്ടാമൃഗത്തെ ഒരുക്കി സജീഷ് നാരായണ്‍; ‘കണ്ടാമൃഗമേ മാപ്പ്; ഇങ്ങേരുടെ മുന്നില്‍ നീയൊരു മുയലിനെ പോലെ മൃദുലം’; ചിത്രം വൈറലാകുന്നു

സോളാര്‍ കേസ് ആരോപണങ്ങളില്‍ പതറാതെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടാമൃഗത്തോട് ഉപമിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. തലശേരി പാനൂര്‍ സ്വദേശി സജീഷ് നാരായണ്‍ രണ്ടു വര്‍ഷം മുന്‍പ് വരച്ച ചിത്രമാണ് വീണ്ടും സജീവമാകുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ നിരന്തരം ആരോപണമുണ്ടായിട്ടും രാജിവയ്ക്കാതെ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസൈനറായ സജീഷ് ഈ ചിത്രം വരച്ചത്.

സോളാര്‍ കേസില്‍ സരിതാ നായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ചിത്രം വീണ്ടും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം ഡിസൈന്‍ ചെയ്തതില്‍ കണ്ടാമൃഗത്തോട് ‘മാപ്പ്’ ചോദിച്ചു കൊണ്ടുള്ള സജീഷിന്റെ പോസ്റ്റും ചര്‍ച്ചയാകുന്നു.
‘ഈ സാധനം വരക്കുന്ന കാലത്ത് എന്റെ തെറ്റിദ്ധാരണ കണ്ടാമൃഗമായിരുന്നു തൊലിക്കട്ടിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജീവി എന്നായിരുന്നു. എന്റെ പിഴ.. എന്റെ വലിയ പിഴ..! കണ്ടാമൃഗമേ മാപ്പ്.. ഇങ്ങേരുടെ മുന്നില്‍ നീയൊരു മുയലിനെ പോലെ മൃദുലം…!!’- സജീഷ് പറയുന്നു.

ഈ സാധനം വരക്കുന്ന കാലത്ത് എന്റെ തെറ്റിദ്ധാരണ കണ്ടാമൃഗമായിരുന്നു തൊലിക്കട്ടിയിൽ മുൻപന്തിയിൽ നിൽക്കുന്ന ജീവി എന്നായിരുന്നു…

Posted by Sajeesh Narayan on Monday, 1 February 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel