ദില്ലി: രാജ്യത്തു സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന തിരുത്തല്‍ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗബെഞ്ച് പുനപരിശോധിക്കുന്നതിനായി ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. സ്വവര്‍ഗാനുരാഗം
കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് ഭരണഘടനാ ബെഞ്ചിനു വിട്ടു. അപൂര്‍വമായേ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിക്കാറുള്ളൂ. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കു പ്രതീക്ഷ വര്‍ധിച്ചതായി സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ കോടതി നടപടിയെ സ്വാഗതം ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് അനുസരിച്ച് സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്നാണ് ദില്ലി ഹൈക്കോടതിയുടെ വിധി. ഇതു സുപ്രീം കോടതി നേരത്തേ സ്‌റ്റേ ചെയ്തു. ഇതു ചോദ്യം ചെയ്താണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2009-ല്‍ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയിരുന്നു. പിന്നീട് 2013 ഡിസംബറില്‍ സുപ്രീം കോടതി ഈ വിധി സ്‌റ്റേ ചെയ്തു സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്നു വിധിക്കുകയായിരുന്നു.
WATCH: LGBT community celebrates in Chennai, after SC agrees to hear the matter and refers it to 5 judge bench.https://t.co/66wbIZSQHp
— ANI (@ANI_news) February 2, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post