രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; സഹായി രക്ഷിച്ചതിനാല്‍ യാത്ര മുടങ്ങിയില്ല

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. മലേഷ്യയില്‍ കബലി സിനിമയുടെ ഷൂട്ടിംഗിന് പോകാന്‍ എത്തിയ രജനിയെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ബോളിവുഡ് ലൈഫ് എന്ന സിനിമാ പ്രസിദ്ധീകരണമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നതാണ് വിമാനയാത്രപോലും മുടക്കുന്ന തരത്തില്‍ രജനിയെ തടഞ്ഞുവയ്ക്കുന്നതിലേക്കു നയിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹായി അതിവേഗം വീട്ടില്‍പോയി പാസ്‌പോര്‍ട്ട് എടുത്തുകൊണ്ടുവരികയായിരുന്നു. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബലി. രാധിക ആപ്‌തേ, കിഷോര്‍, കലയരശന്‍, ധന്‍സിക, ദിനേശ് രവി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍. അടുത്തവര്‍ഷം മേയില്‍ റിലീസിനാണ് ചിത്രം തയാറാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here