റാണിയെയും ക്യൂനിനേയും തെന്നിന്ത്യയിലേക്കു കൊണ്ടുവരാന്‍ രേവതിയും സുഹാസിനിയും; വിവാഹത്തില്‍നിന്നു പിന്‍മാറിയ വരനെ പാരിസില്‍ ചുറ്റിയടിച്ച് അമ്പരിപ്പിച്ച റാണിയുടെ ചിത്രം ഈ വര്‍ഷം തന്നെ

ബോളിവുഡില്‍ ഏറെ പ്രശംസയേറ്റുവാങ്ങിയ ക്യൂനിന്റെ തമിഴ്, തെലുങ്കു റീമേക്കുകള്‍ വരുന്നു. മലയാളികളുടെ പ്രിയങ്കരിയായ രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. വിവാഹത്തില്‍നിന്നു പിന്‍മാറുന്ന വരനു മറുപടി നല്‍കാന്‍ പാരീസിലേക്കു സഞ്ചാരത്തിന് പോകുന്ന യുവതിയുടെ കഥയാണ് ക്യൂനിലൂടെ വികാസ് ബാല്‍ പറഞ്ഞത്.

വിവാഹത്തില്‍നിന്നു വരന്‍ പിന്‍മാറിയതോടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ യുവതി നടത്തുന്ന വിദേശയാത്രയായിരുന്നു വികാസ് ബാല്‍ സംവിധാനം ചെയ്ത ക്യൂനിന്റെ പ്രമേയം. ആത്മവിശ്വാസം കുറഞ്ഞയാളെന്നു വിശ്വസിച്ചിരുന്ന റാണി മെഹ്‌റ എന്ന പെണ്‍കുട്ടി മാതാപിതാക്കളോട് നിര്‍ബന്ധം പിടിച്ച് പാരിസിലേക്കു പോവുകയും അവിടെവച്ച് പുതിയ ഒരു ലോകം കണ്ടെത്തുകയും ചെയ്യുകയാണ്. കങ്കണ റാണാവത്താണ് റാണി മെഹ്‌റയുടെ റോള്‍ ചെയ്തത്. റാണിയുമായുള്ള നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു പിന്‍മാറിയ വിജയ് ആയി രാജ്കുമാര്‍ റാവുവുമെത്തിയ ചിത്രം തമിഴ്‌ലേക്കും തെലുങ്കിലേക്കും മൊഴിമാറ്റാന്‍ ഒരുങ്ങുകയാണ് രേവതി. 2014-ല്‍ ബോളിവുഡില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുഗു പതിപ്പുകള്‍ക്കു സുഹാസിനി മണിരത്‌നം സംഭാഷണമൊരുക്കും.

മിത്ര്, മൈഫ്രണ്ട്, ഫിര്‍ മിലേംഗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ക്വീനിന് രേവതി പുതിയ തിരഭാഷമൊരുക്കുമ്പോള്‍ അതും ചലചിത്രസ്വാദകര്‍ക്കു വേറിട്ട അനുഭവമായിരിക്കും. അഭിനേതാക്കള്‍ ആരൊക്കെയായിരിക്കണമെന്നു തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷംതന്നെ തിയേറ്ററുകളില്‍ എത്തിക്കാവുന്ന വിധമാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആദ്യ പകുതിയുടെ തിരക്കഥയും സംഭാഷണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ചിത്രം പൂര്‍ത്തിയാകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News