കോടതിയലക്ഷ്യ കേസില്‍ പ്രതിയായ മന്ത്രി കെസി ജോസഫ് രാജിവെക്കണമെന്ന് കോടിയേരി; മന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്നും കോടിയേരി

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ പ്രതിയായ മന്ത്രി കെസി ജോസഫ് രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ മന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതുവഴി മന്ത്രി കെസി ജോസഫ് സത്യപ്രതിജ്ഞ ലംഘിച്ചെന്നും കോടിയേരി പറഞ്ഞു.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രി ഫെയ്ബുക്കില്‍ പോസ്റ്റ്് ചെയ്തത്. ന്യായാധിപനെ വ്യക്തിപരമായി അവഹേളിക്കു തരത്തിലുള്ള പരാമര്‍ശമാണിത് എന്നാണ് ഹൈക്കോടതിയുടെ ഡിവഷന്‍ ബെഞ്ച് വിലയിരുത്തിയത്. ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുമെന്നും അത് സംരക്ഷിക്കാന്‍ നിലകൊള്ളും എന്ന് ഉറപ്പ് നല്‍കികൊണ്ടാണ് മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. – കോടിയേരി പറഞ്ഞു.

ഇത്തരം സത്യപ്രതിജ്ഞയെയാണ് കെസി ജോസഫ് ലംഘിച്ചത്. സത്യപ്രതിഞ്ജാ ലംഘനം നടത്തിയ ഒരു മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് ഭരണഘടനാ ലംഘനമാണ്. ഈ സാഹചര്യത്തില്‍ ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് തല്‍സ്ഥാനം രാജിവെക്കാന്‍ കെസി ജോസഫ് തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here