മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് ജല – അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍; സമാന്തര സംവിധാനം തേടണമെന്ന് കേന്ദ്രത്തോട് ട്രൈബ്യൂണല്‍

ദില്ലി: മൃതദേഹങ്ങല്‍ പൊതുസ്ഥലത്ത് ദഹിപ്പിക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ജല സമ്പത്തും അന്തരീക്ഷവും മലിനമാകുമെന്നും ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഹിന്ദു ആചാര പ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് ചോദ്യം ചെയ്യുന്നതാണ് ട്രൈബ്യൂണല്‍ നിരീക്ഷണം.

ദേശീയ തലസ്ഥാനത്ത് ഉള്‍പ്പടെ മലിനീകരണം വ്യാപിക്കുകയാണ് എന്നും ട്രൈബ്യൂണല്‍ വിലയിരുത്തി. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ദില്ലി സര്‍ക്കാരും സമാന്തര രീതികള്‍ ആവിഷ്‌കരിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. ഹിന്ദു മതാചാര പ്രകാരം മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകളായി ഈ രീതിയാണ് തുടരുന്നതും. ഇതിനാണ് സമാന്തര സംവിധാനം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് യുഡി സല്‍വി അധ്യക്ഷനായ ബഞ്ചാണ് നിരീക്ഷണം നടത്തിയത്. പരിസ്ഥിതി സൗഹാര്‍ദ്ദ രീതികള്‍ ഇതിനായി അവലംബിക്കണം. വൈദ്യുതി ശ്മശാനവും സിഎന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംസ്‌കരണ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ് എന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തണം എന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here