വിഎസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണ്ണറെ കാണും; അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കരുത് എന്ന് ആവശ്യം

തിരുവനന്തപുരം: പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്ന് രാവിലെ ഗവര്‍ണ്ണറെ കാണും. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം ഗവര്‍ണ്ണറെ കാണുന്നത്. അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന് ഗവര്‍ണ്ണര്‍ വിട്ടുനില്‍ക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. അഴിമതി സര്‍ക്കാരിനെ ന്യായീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗം നടത്തരുത് എന്നും ഗവര്‍ണ്ണരോണ് ആവശ്യപ്പെടും. രാവിലെ 11ന് ഗവര്‍ണ്ണറുടെ വസതിയിലാണ് കൂടിക്കാഴ്ച. നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷം ഗവര്‍ണ്ണറെ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here