വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കാസര്‍കോട് കാറഡുക്ക കുണ്ടാറിലെ ശ്രുതിയുടെ ഭര്‍ത്താവ് ജഗദീഷാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരില്‍ ബിഡിഎസിന് പഠിക്കുന്ന ശ്രുതിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്ത സാഹചര്യത്തിലാണ് ശ്രുതിയുടെ ജഗദീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ വേദനകളത്രയും എറ്റുവാങ്ങിയാതാണ് ശ്രുതിയുടെ കുടുംബം.
ക്യാന്‍സര്‍ ബാധിച്ച് അമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പൂര്‍ണ വികലാംഗയായാണ് ശ്രുതിയുടെ ജനനം. ദുരന്തം ഏറെ ബാധിച്ച വാണിനഗര്‍ സ്വദേശിനിയാണ് ശ്രുതി. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദൈന്യത മാധ്യമങ്ങളില്‍ പ്രതിഫലിച്ച ആദ്യ ചിത്രങ്ങളില്‍ ഒന്ന് ശ്രുതിയുടെതായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് ശ്രുതിക്ക് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനായത്. മികച്ച മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച ശ്രുതി കര്‍ണാടക സര്‍ക്കാരിന്റെ പ്രവേശന പരീഷ പാസ്സായി. ഇപ്പോള്‍ ബംഗളുരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ്. ശ്രുതിയുടെ മെഡിക്കല്‍ പഠന ചെലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ജഗദീഷ് പറഞ്ഞു.

ബസ് ജീവനക്കാരനാണ് ജഗദീഷ്. ഭാരിച്ച മെഡിക്കല്‍ പഠനച്ചെലവ് താങ്ങാന്‍ കഴിയാത്തതിലുള്ള പ്രയാസവും നിരാശയുമാണ് ആത്മഹത്യാ ശ്രമത്തിനു ജഗദീഷിനെ പ്രേരിപ്പിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗദീഷ് അപകടനില തരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News