റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം; കര്‍ഷകരെ രക്ഷിക്കണം; കോട്ടയം ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: റബ്ബര്‍ വിലത്തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി ജോര്‍ജ് പിന്തുണ അറിയിച്ചു.

റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News