മുടിമുറിച്ച് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ആണ്‍ വേഷത്തില്‍ കറക്കം; പണി ബൈക്ക് മോഷണം; 26കാരി പിടിയില്‍

തിരുവനന്തപുരം: മുടിമുറിച്ച് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ആണ്‍ വേഷത്തില്‍ ബൈക്ക് മോഷണം നടത്തുന്ന യുവതി പിടിയില്‍. ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന്ന മേഴ്‌സി ജോര്‍ജിനെ(26)യാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാട്ടാക്കട സ്വദേശിയായ ലിനിറ്റയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് മെര്‍ലിനെ അറസ്റ്റ് ചെയ്തത്.

ദിവസവും ട്രെയിന്‍ കയറി വിവിധ സ്ഥലങ്ങളിലെത്തിയാണ് മെര്‍ലിന്‍ മോഷണം നടത്തിയിരുന്നത്. സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടി, ഹോണ്ട ആക്റ്റീവ തുടങ്ങിയ വാഹനങ്ങളാണ് മെര്‍ലിന്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു. പാലോട് നിന്ന് ഇവര്‍ മോഷ്ടിച്ച മറ്റൊരു ഇരുചക്ര വാഹനം എറണാകുളം റെയില്‍വേ പാര്‍ക്കിംഗ് സ്ഥലത്തുനിന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും മറ്റു തട്ടിപ്പുക്കേസുകളും വിവിധ സ്റ്റേഷനുകളില്‍ മെര്‍ലിന്റെ പേരിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News