‘I want to see that bastard who beat this kid ‘ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രിന്‍സിപ്പലിനെതിരെ ഗോപി സുന്ദര്‍

തിരുവനന്തപുരം: ഭക്ഷണം കഴിച്ചില്ലെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രിന്‍സിപ്പലിനെതിരെ ഗോപി സുന്ദര്‍. വിദ്യാര്‍ത്ഥിയുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ഗോപി സുന്ദര്‍ തന്റെ രോഷം പ്രകടിപ്പിക്കുന്നത്. സ്‌കൂള്‍ പഠനക്കാലത്ത് താനും സമാനമായ അനുഭവങ്ങള്‍ നേരിട്ടുണ്ടെന്നും ഗോപി സുന്ദര്‍ പറയുന്നു.

Kashttam . ???. I want to see that bastard who beat this kid. I have gone through the same kind of situations when I was a kid .

Posted by Gopi Sunder on Monday, February 1, 2016

പ്രശാന്ത് പ്രതാപന്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്തത്. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ‘എന്റെ ചേട്ടന്‍ മകന്‍, സ്‌കൂളില്‍ ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അടിച്ചത്. വിദ്യാധിരാജ പബ്ലിക് സ്‌കൂള്‍, വെങ്ങാനൂര്‍. കേസ് സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ത്തു. ‘

Ente chettante son … schoolil food kashichilla ennu paranju principal adichathu. .. Vidyadi raja public school venganoor. .. Case school athikrithar othuki theerthu

Posted by Prasanth Prathapan on Friday, January 29, 2016

പ്രിന്‍സിപ്പലിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമോയെന്നും, തനിക്ക് അയാളോട് സംസാരിക്കണമെന്നും ഗോപി സുന്ദര്‍ കമന്റിലൂടെ പറയുന്നു. പ്രിന്‍സിപ്പലിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്‌തെന്നും ചിലര്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here