ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം; ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സരിതാ നായരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം ലഭിച്ചെന്ന് കന്റോണ്‍മെന്റ് എസി വ്യക്തമാക്കി.

പൊതുപ്രവര്‍ത്തകനായ പി.കെ രാജു ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിയമോപദേശം. പികെ രാജു നല്‍കിയ പരാതി അന്വേഷിക്കുന്നതിനായി ഡിജിപി കന്റോണ്‍മെന്റ് എസിക്ക് കൈമാറിയിരുന്നു.

അതേസമയം, തമ്പാനൂര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലും പൊലീസ് നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് നിയമോപദേശം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News