വക്കം കൊലപാതകം: അഞ്ചു പ്രതികളും അറസ്റ്റിലായെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി; കാരണം വ്യക്തിവൈരാഗ്യം; ആരും മുതലെടുക്കാതിരിക്കാന്‍ കനത്ത ജാഗ്രതപാലിക്കും

തിരുവനന്തപുരം: വക്കത്തു നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിന് കാരണമെന്നും നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അക്രമം ആരു മുതലെടുക്കാതിരിക്കാനും പൊലീസ് നിതാന്ത ജാഗ്രത പാലിക്കുന്നുണ്ടെന്നും പൊലീസ് തിരുവനന്തപുരം റൂറല്‍ ജില്ലാ മേധാവി ഷഹീന്‍ അഹമ്മദ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇയാള്‍ വാട്‌സ്ആപ് വഴി പരിചയക്കാര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇങ്ങനെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയത്. പ്രതികളെ ആരും സഹായിച്ചതായി വിവരമില്ല. അതേസമയം, സംഭവം ഉണ്ടായ ദിവസംതന്നെ ചില അക്രമസംഭവങ്ങള്‍ പ്രതികളുടെ വീട്ടിലുണ്ടായി. ഇത്തരത്തിലെ സംഭവങ്ങള്‍ ഒഴിവാക്കാനാണു പ്രദേശത്തെ കനത്ത പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്.

മേഖലയിലെ ശാന്തിയും സമാധാനവും സംരക്ഷിക്കേണ്ടതു പൊലീസിന്റെ കടമയാണ്. കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തിന്റെ മറയില്‍ ആരും അക്രമം അഴിച്ചുവിടാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും എസ് പി പറഞ്ഞു. സതീഷ്, സന്തോഷ്, വിനായക്, കിരണ്‍, റെജു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here