സംസ്ഥാനത്തു കോഴകളുടെ അയ്യരുകളിയെന്നു വി എസ്; നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം; എല്‍ഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തു കോഴകളുടെ അയ്യരുകളിയാണെന്നും നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നു ഗവര്‍ണര്‍ പി സദാശിവത്തോട് അഭ്യര്‍ഥിച്ചതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് നേതാക്കള്‍ രാജ്ഭവനിലെത്തിയാണു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം അത്യന്തം മോശമാണെന്നു ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും വി എസ് പറഞ്ഞു.

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തെ സര്‍ക്കാരിന്റെ മോശം പ്രകടനവും കോഴക്കഥകളും ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തി. പൊലീസിന്റെ ഹീനമായ നടപടിളെക്കുറിച്ചും ധരിപ്പിച്ചു. മന്ത്രിമാര്‍ക്കെതിരേ എഫ്‌ഐആര്‍ എടുത്തു കേസെടുക്കാനുള്ള ഉത്തരവു ഗവര്‍ണക്കു ചൂണ്ടിക്കാട്ടിയതായും വി എസ് പറഞ്ഞു. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയതായും വിഎസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News