പത്ത് മിനിറ്റിനകം വിസ അനുവദിക്കാമെന്ന് പാകിസ്ഥാന്‍; വരാന്‍ സമയമില്ലെന്ന് അനുപം ഖേര്‍; ഹൈക്കമ്മിഷണറുടെ ക്ഷണത്തില്‍ നന്ദിയുണ്ടെന്നും താരം

ദില്ലി: ബോളിവുഡ് താരം അനുപം ഖേര്‍ അപേക്ഷ നല്‍കിയാല്‍ പത്ത് മിനിറ്റിനകം തന്നെ വിസ അനുവദിക്കുമെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷര്‍. അനുപം വീസയ്ക്കുവേണ്ടി ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ കിട്ടിയാല്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കും. മറ്റുള്ളവരെ പോലെ അദ്ദേഹവും അപേക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.

എന്നാല്‍ പാകിസ്ഥാനിലേക്ക് വരാന്‍ തനിക്കിപ്പോള്‍ സമയമില്ലെന്ന് അനുപം പാകിസ്ഥാനെ അറിയിച്ചു. ബാസിതിന്റെ ക്ഷണത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍, ആ ദിവസങ്ങള്‍ താന്‍ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിവച്ചെന്നും അനുപം ഖേര്‍ വിശദീകരിച്ചു.

ഇന്നലെ അനുപം ഖേറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിന് അനുപം ഖേറിനും ക്ഷണം ലഭിച്ചിരുന്നു. സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിന് പതിനെട്ട് പേരാണ് ഇന്ത്യയില്‍ നിന്ന് വിസക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ തനിക്ക് മാത്രം വിസ നിഷേധിച്ചെന്ന് അനുപം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പാക് ഹൈക്കമ്മീഷണര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

അനുപം ഖേറിന്റെ വിസ അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ ഇന്നലെയും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News