സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നു മുഖ്യമന്ത്രി; സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യുഡിഎഫിന്റെ ശിപാര്‍ശ ഗൗരവമായി അന്വേഷിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിനു ഭീതിയുണ്ട്. ആരോപണങ്ങളില്‍ തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനും മറുപടി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. സോളാര്‍ കമ്മീഷനു മുന്നില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സരിത ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. ബാബുരാജിന് പോക്കുവരവ് ചെയ്തതില്‍ തെറ്റില്ല. പൗരനു ലഭിക്കേണ്ട സേവനമാണ് ചെയ്തുകൊടുത്തത്. സരിതയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന ഉടന്‍ അന്വേഷിക്കും. ഐജി ടി ജെ ജോസ് തെളിവു നശിപ്പിച്ചതുകൊണ്ട് തെളിവില്ലാതാകുന്നില്ല. ഐഎസ്ആര്‍ഒ ചാരക്കേസില്‍ സര്‍ക്കാരിന് നാണക്കേടുണ്ടായെന്നും കെ കരുണാകരന്‍ രാജിവയ്ക്കണമെന്നു പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ശ്രുതിക്ക് 4 ലക്ഷം രൂപ പഠന സഹായം. ഗൂഢാലോചന അന്വേഷിക്കണമെന്ന യുഡിഎഫ് ശിപാര്‍ശ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. നൂറിലധികം കുട്ടികളുള്ള അണ്‍ എയ്ഡഡ് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. 25 കുട്ടികളുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്കും എയഡഡ് പദവി നല്‍കും. ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി എന്നാക്കും. പണം സ്ത്രീകളുടെ ക്ഷേമപദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്നും അരിവാള്‍ രോഗം ബാധിച്ച എല്ലാവര്‍ക്കും 2000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here