സാധ്വി പ്രജ്ഞാ ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക ബാധകമാവില്ലെന്ന് എന്‍ഐഎ; രാജ്യത്തെ നടുക്കിയ ആക്രമണക്കേസിനു പിന്നിലുള്ളവരെ രക്ഷിക്കാന്‍ കേന്ദ്രനീക്കം

മുംബൈ: സാധ്വി പ്രജ്ഞാ ഠാക്കൂറും ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്തും പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസില്‍ ഗുരുതര വകുപ്പായ മക്കോക്ക ചുമത്താനാവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐയുടെ റിപ്പോര്‍ട്ടില്‍ കോടതി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടി. കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി എസ് ഡി ടിക്കാലേയ്ക്കു മുമ്പാകെയാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്.

2006 സെപ്റ്റംബര്‍ എട്ടിനായിരുന്നു മലേഗാവില്‍ സ്‌ഫോടനമുണ്ടായത്. 37 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 125 പേര്‍ക്കു പരുക്കുമേറ്റിരുന്നു. മലേഗാവിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു സ്‌ഫോടനം. വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്തിയവരാണ് മരിച്ചവരിലേറെയും. ആദ്യം രാജ്യാന്തര ഭീകരരെയാണ് സംഭവത്തിനു പിന്നിലുള്ളതായി സംശയിച്ചിരുന്നതെങ്കിലും അന്വേഷണം ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിലും ശ്രീകാന്ത് പുരോഹിതിലും എത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News