പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; ചെടിച്ചട്ടിയെറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍; ആക്രമണം പാര്‍ലമെന്റിന് സമീപം വച്ച്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അതിനു നേര്‍ക്ക്് ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ സ്ത്രീയെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനം കടത്തിവിടില്ലെന്നുപറഞ്ഞാണ് യുവതി പ്രതിഷേധിച്ചത്. തുടര്‍ന്നു ചെടിച്ചട്ടിയെറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here