ഉമ്മന്‍ചാണ്ടിയെ പൊളിച്ചടുക്കി ചെറിയാന്‍ ഫിലിപ്പ്; ഐഎസ്ആര്‍ഒ കേസില്‍ ചാരമുഖ്യന്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നു പറഞ്ഞതു ഉമ്മന്‍ചാണ്ടിതന്നെ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാജിവയ്ക്കണമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് പൊളിച്ചടുക്കി ചെറിയാന്‍ ഫിലിപ്പ്. ചാരക്കേസിന്റെ പശ്ചാത്തലത്തിലാണ് കെ കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ വിഭാഗമാണ് പരസ്യമായ കലാപത്തിനൊരുങ്ങിയതെന്നു ഫേസ്ബുക്കിലെ പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ടാണ് കരുണാകരന് രാജിവയ്‌ക്കേണ്ടിവന്നത്. കേരളത്തിലുടനീളം ജില്ലാ കേന്ദ്രങ്ങളില്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഗ്രൂപ്പ് പൊതുയോഗങ്ങള്‍ നടത്തി. എല്ലായിടത്തും മുഖ്യ മുദ്രാവാക്യം ചാരമുഖ്യന്‍ രാജിവയ്ക്കുക എന്നതായിരുന്നു. ഈ യോഗങ്ങളെല്ലാം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

ചാരക്കേസിന്റെ പശ്ചാത്തലത്തിലാണ് കെ കരുണാകരന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില…

Posted by Cherian Philip on Wednesday, February 3, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here